വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ പുതിയ ബാച്ച് ക്ലാസ് ആരംഭിച്ചു. മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. കാർമൽ പ്രോവിൻസ് എജ്യുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഫാ. ഡോ. രാജേഷ് ജോർജ് അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കുര്യൻ വിദ്യാരംഭ പ്രാർഥനകൾക്ക് നേതൃത്വം നൽകി. മാനേജ്മെന്റ് ഡയറക്ടർ ഡോ. ജിൻസ് ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷിന്റോ ജോസഫ്, ഐക്യുഎസി ബാച്ച് കോ-ഓർഡിനേറ്റർ ഡോ. സോണിയ എലിസബത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.